ആറാംദിനം - കമ്പി കഥകൾ

12 മില്യൺ വ്യൂസ് ....12 മില്യണിലധികം വ്യൂസ് ലഭിച്ച കേരളത്തിലെ മികച്ച കമ്പി കഥ സൈറ്റ് ...തുടർച്ചയായ അപ്ഡേറ്റുകൾക്കായി നിരന്തരം സന്ദർശിക്കൂ ....Thank You Readers ...

Breaking Stories

http://serconmp.com/afu.php?zoneid=2962388

Post Top Ad

രാവിലെ പുതപ്പ് വലിച്ച് കളഞ്ഞ് കുത്തിപ്പൊക്കി എണീൽപിച്ച് കാപ്പി നൽകിയ അനു അടുക്കളയിൽ നിന്ന് മോന്റെ വിളി കേട്ട് ഓടിയ തക്കത്തിന് ഞാൻ വീണ്ടും പുതപ്പിനടിയിലേക്ക് ചുരുണ്ട് കയറി…. ആ കിടപ്പിപ്പിന്റെ സുഖാലസ്യത്തിൽ വീണ്ടുമങ്ങ് മയങ്ങിപ്പോയി… പോക്കറ്റിൽ കിടന്ന് മുരണ്ട ഫോണെടുത്ത് നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ..
കോൾ എടുത്ത് കാതോട് ചേർത്തു..
.’ഹലോ…’
“അമ്മ പോയി…” വിദൂരതയിൽ നിന്നുള്ള മന്ത്രണം പോലെ നിർവികാരമായ ആ പെൺസ്വരം ഞെട്ടലോടെ തിരിച്ചറിഞ്ഞു….
അനുപമ…!!
“ഞാനിതാ വരുന്നു..”
മറുപടി പറഞ്ഞതും ഫോൺബന്ധം മുറിഞ്ഞു…
ഞാൻ ചെല്ലുമ്പോൾ ആശുപത്രി വരാന്തയിലെ നീളൻചാരുബഞ്ചിൽ ഒരു മരപ്പാവ കണക്കേ ഇമതെറ്റാത്തമിഴികളുമായി വിദൂരതയിലേക്ക് കണ്ണും നട്ട് അനുപമ ഇരിപ്പുണ്ട്. തോളിൽ എന്റെ കൈപ്പടം പതിഞ്ഞപ്പോൾ അതമുഖഭാവത്തോടെ പതിയെ മുഖമുയർത്തി..
തോളിൽചെറുതായി ഒന്നമർത്തിയിട്ട് ഞാൻ ചെന്ന് ആശുപത്രിയിലെ നടപടിക്രമങ്ങൾ വേഗം തന്നെ പൂർത്തിയാക്കി.
മൃതശരീരം ആംബുലൻസിൽ കയറ്റിയപ്പോൾ ചെന്ന് കൈയിൽ പിടിച്ച് ഒപ്പം കയറ്റി. വീടിന്റെ മുൻപിൽ ആംബുലൻസ് നിൽക്കുന്നത് കണ്ട് അയൽപക്കങ്ങളിൽ നിന്നും ചില തലകൾ വെളിയിൽ വന്നു. മൂന്നു നാലാളുകൾ വന്ന് എത്തിനോക്കിയിട്ട് മുറ്റത്ത് അവിടിവിടായി ചുറ്റിപ്പറ്റി നിന്നു. അയൽപക്കക്കാർ ആ നിശബ്ദതയിലേക്ക് വന്നും പോയും നിന്നു.. വരാന്തയിൽ കോടിപുതപ്പിച്ചു കിടത്തിയ അമ്മക്കരികിൽ ഇരുത്തിയ അവളോടു ഞാൻ പതിയെ തിരക്കി…
“കാക്കാൻ മറ്റാരുമില്ലല്ലോ …അപ്പോൾ ഇന്ന് തന്നെ..?”
എന്നെ ഒന്ന് നോക്കിയ അനുപമ വീണ്ടും ദൃഷ്ടി അമ്മയുടെമുഖത്തേക്കാക്കി. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ ചെറുപ്പക്കാരനായ ഒരാൾ കൂടി ഒപ്പം വന്നു….
ഞങ്ങൾ പൊതുശ്മശാനത്തിൽ ചെന്ന് രേഖകൾ കാട്ടി സമയം നിശ്ചയിച്ച് തിരികെ വന്നു.
വീണ്ടും മൃതശരീരം ആംബുലൻസിലേക്ക് ….
കുളിച്ചീറനോടെ ഞാൻ ചിതയ്ക് തീ കൊളുത്തി.
തിരികെ വീട്ടിലെത്തിയപ്പോൾ അവശേഷിച്ച രണ്ടുപേർ പതിയെ പിൻവാങ്ങി..
ഞങ്ങൾ തനിച്ചായി…
വീണ്ടും വരാന്തയിൽ കുത്തിയിരുന്ന അനുവിനെ ഞാൻ കൈയിൽ പിടിച്ച് പൊക്കി എണീൽപിച്ചു
“ഈ നനഞ്ഞതൊക്കെ മാറ്റി പോയി അൽപം കിടക്ക് ..”
കൊണ്ടു ചെന്ന് തുണി മാറ്റിച്ച ശേഷം കട്ടിലിൽ കിടത്തി തിരിഞ്ഞപ്പോൾ അടുത്ത വീട്ടിലെ അമ്മ കഞ്ഞിയുമായെത്തി..
“നിങ്ങൾ അപ്പോൾ നാളെത്തന്നെ പോകുവാണോ മോനേ..?”
“അതേ…ഇവിടത്തെ സാധനങ്ങളൊക്കെ അടുത്ത ആഴ്ചയോ മറ്റോ വന്ന് കൊണ്ടുപോകാം..”
ആ അമ്മ പോയപ്പോൾ അകത്തേക്ക് ചെന്ന് ഞാൻ പതിയെ കട്ടിലിലിൽ അവളോടു ചേർന്നിരുന്നു.
ചുരിദാറിന്റെ പിന്നിലെ കൊളുത്തുകൾ ഇട്ട് കൊടുത്തിട്ട് തോളിൽ കൈ വച്ചു….
“അനൂ… നാളെ നമ്മൾ നാട്ടിലേയ്ക് പോകുവാ…എന്റെ വീട്ടിലേയ്ക്….”
പെട്ടന്ന് എന്റെ മടിയിലേക്ക് മുഖം അമർത്തി മുളംതണ്ട് ചീന്തുന്നപോലെ അതുവരെ അടക്കി വച്ചിരുന്നതെല്ലാം കൂടി ഒന്നാകെ അണപൊട്ടിയൊഴുകി…
ആ കിടപ്പിൽ പതിയെ കുറഞ്ഞ് കുറഞ്ഞ് വന്ന ഏങ്ങലോടെതന്നെ അവൾ ഉറങ്ങി…..
കഴിഞ്ഞ ആറ് ദിവസങ്ങൾ കൊണ്ട് ജീവിതത്തിൽ വന്ന മാറ്റങ്ങൾക്ക് മുന്നിൽ ശാന്തനായി അനുവിന്റെ മുടിയിഴകളിൽ മൃദുവായി, അരുമയോടെ തഴുകിക്കൊണ്ട് ഞാനിരുന്നു….
ആറ് ദിവങ്ങൾക്ക് മുൻപ് അനുപമയെ ആദ്യമായി കണ്ടുമുട്ടുന്ന രംഗം വേദനയോടെ ഓർത്തുകൊണ്ട്….
“ആ…അവിടെത്തിയോ.? ദാ…അവിടുന്ന് മുൻപോട്ട്..
വലത്ത്വശത്ത് രാംകോ സിമന്റിന്റെ പരസ്യം എഴുതിയ മതിലു കണ്ടോ”
“കണ്ടു” ഞാൻ പറഞ്ഞു.
“ആ മതിൽ തീരുന്നിടത്ത് നിന്നും ഉള്ളിലേക്കുള്ള ഇടവഴിയിലൂടെ പോരൂ… വലതുവശത്ത് റ്റ്മൂന്നാമത്തെ വീട്. നീല ചായം പൂശിയ അഴിയിട്ട പഴയ വീട്. ഗേറ്റിനകത്തേക്ക് നേരേ കേറിപ്പോര്..”
ഗേറ്റു കടന്നപ്പോൾ പഴമയുടെ ഗന്ധം മുറ്റി നിൽക്കുന്ന, മുറ്റംനിറയെ അരികിൽ നിൽക്കുന്ന വയസ്സൻ പേരയുടെ ഇലകൾ കൊഴിഞ്ഞ് വീണ് ആകെ ഒരു പ്രേതഭവനത്തിന്റെ. പ്രതീതിയുള്ള ആളനക്കമില്ലാത്ത മാളികവീട്!
അഴിയിട്ട തിണ്ണയിൽ പാതി മറഞ്ഞ് നിന്ന് പഴകി നിറംമങ്ങിയ നീല ചുരിദാറും വെളുത്ത പൂക്കളുള്ള കറുത്ത പാന്റും ധരിച്ച, ഇരുപത് വയസ്സു തോന്നിക്കുന്ന, കുലീനത്വം തോന്നിക്കുന്ന സുന്ദരിയായ ഒരു യുവതി ഫോൺ ചെവിയിൽ ചേർത്ത് പിടിച്ചു കൊണ്ട് കൈ ഉയർത്തി മാടി വിളിച്ചു..
“അഞ്ചു…അല്ലേ..?”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
രാത്രി മുഴുവനും ഉറങ്ങാതെ കരഞ്ഞ് കരഞ്ഞ് ഇടുമ്മിച്ചത് ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന മുഖത്തെ കലങ്ങിയ ചുവന്ന കണ്ണുകളോടെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ട് പറഞ്ഞു..
“അതേ…വാ..”
അകത്തേക്ക് നടന്ന അഞ്ചുവിന്റെ പിന്നാലെ ഞാനും
‘അഴകളവുകളുടെ എന്തൊരു പരിപൂർണ്ണത!’
എന്ന് മനസ്സിലമ്പരന്ന് മുറിയ്കുള്ളിലേയ്ക് കടന്നു.കതകടച്ച് ഗർഭനിരോധന ഉറയുടെ പൊതിയിൽ നിന്ന് ഒരെണ്ണം എടുത്ത് എന്റെ കൈയിലേക്ക് തന്നിട്ട് ഇരു കൈകളാലും ചുരിദാറിന്റെ അടിഭാഗത്ത് പിടിച്ചുകൊണ്ട് ചോദിച്ചു…
“ഊരട്ടേ..?”
തലയിണ കട്ടിലിൽ കുത്തിച്ചാരി കൈകൾ കെട്ടി കാലുകൾ നീട്ടി ചാരിയിരുന്ന് ഞാൻ ചിരിച്ചു…
“ഹാ…ധൃതി പിടിക്കാതെ കൊച്ചേ .. അവിടിരി..ചോദിക്കട്ടെ..”
ഞാൻ കട്ടിലിന്റെ കാൽക്കലേക്ക് കൈ ചൂണ്ടി..
കട്ടിലിന്റെ കാൽക്കൽ മുഖം കുനിച്ചിരുന്ന അവളോടു ഞാൻചോദിച്ചു:
“ഈ രംഗത്ത് തീർത്തും പരിചയം ഇല്ല അല്ലേ..?”
ഞെട്ടി മുഖം ഉയർത്തിയ അവളോട് പോക്കറ്റിൽ നിന്നും എടുത്ത നടുവേ മടക്കിവച്ചിരുന്ന ആയിരത്തിന്റെ പത്ത് നോട്ടുകൾ നീട്ടി ചിരിയോടെ:
“ഊരട്ടേ…എന്നതിനും മുൻപ് ഇതല്ലേ ചോദിക്കേണ്ടിയിരുന്നത്.?
യാതൊന്നും മിണ്ടാതെ പണം വാങ്ങി അതേപടി എണ്ണിനോക്കാതെ തന്നെ ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരുന്ന ബാഗിൽ വച്ച് വീണ്ടും വന്ന് പഴയപടി ഇരുന്നു.
ഞാൻ കട്ടിലിൽ ചമ്രം പടഞ്ഞിരുന്ന് തലയിണ എടുത്ത് മടിയിൽ വച്ചു.
“അടങ്ങാത്ത കാമാസക്തി മൂലം, ആഡംബരജിവിതത്തിന് പണത്തിന് വേണ്ടി,… ചതിവിൽ പെട്ട് ഈ വഴി തുടരാൻ നിർബന്ധിതയായി, ഉറ്റവർ വിൽപ്പന ചരക്കാക്കി പെട്ടുപോയി,…ഭർത്താവ് അവിഹിതം കണ്ടെത്തി അത് പിന്നീട് അയളുടെ ലാഭത്തിന് വേണ്ടി തൊഴിലാക്കിയതിൽ പ്രതികരിക്കാനാവാതെ…
ഇതൊന്നുമാണെന്ന് കണ്ടിട്ട് തോന്നുന്നില്ല… പിന്നെങ്ങനെ.. വഴിതെറ്റി ഈ തൊഴിലിൽ..?
. അവൾ യാതൊന്നും മിണ്ടിയില്ല….
‘അഭിസാരികയല്ല എന്ന് അന്തഃരംഗം നൽകിക്കൊണ്ടിരുന്ന ശക്തമായ ഉറപ്പിന്റെ പിൻബലത്താൽ ഞാൻ ശബ്ദം അൽപംകടുപ്പിച്ച് തുടർന്നു…
“ഈ വരുന്ന എല്ലാവരും വെറും ആഭാസന്മാരല്ല…! ഞാനൊരു നല്ലവനാണ് എന്നല്ല..!
മറ്റുള്ളവരുടെ ഭാര്യമാരെ ചതിയിൽ പെടുത്തി കാമാസക്തിതീർത്ത് കുടുംബം കലക്കാനോ… കൌമാരക്കാരെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച് ഒരു മുഴം കയറിൽ തീർക്കാനോ താൽപര്യമില്ലാതെ കാശുമുടക്കി വരുന്നവരുമുണ്ട് എന്നെയൊക്കെ പോലെ….! . .പണം നിനക്കെടുക്കാം അതല്ലേ വേണ്ടത് ഞാൻപോകുന്നു..”.
ഞാനെണീറ്റു. അവൾ അമ്പരപ്പിൽ ഒപ്പം ചാടിയെണീറ്റു.. അവളുടെ അനുഭവത്തിൽ ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരാണിന്റെ പെരുമാറ്റം ആദ്യമായിരിക്കണം….
“ഞാൻ പറയാം..”
ഏങ്ങലടിച്ച് കണ്ണീരോടെ അവൾ പറഞ്ഞ് തുടങ്ങി..
“പ്രേമിച്ച് ഒളിച്ചോടിയ മിശ്രവിവാഹിതരായ അച്ചനമ്മമാരുടെ ഏക മകൾ. അച്ചൻ ഒരപകടത്തിൽ പെട്ട് മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. ബന്ധുക്കളായി ആരുമില്ല.പലയിടത്തും വീട്ടുവേല ചെയ്ത് കുടുംബം പുലർത്തുന്ന അമ്മക്ക് ഹൃദ്രോഗം. അടിയന്തിര ശസ്ത്രക്രീയക്ക് എൺപതിനായിരം രൂപ വേണം. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ അമ്മയുടെ ജീവൻ രക്ഷിക്കാൻ- അതിനായി മാത്രം അയൽപക്കത്തെ ഈ തൊഴിലുകാരി ചേച്ചി ഉപദേശിച്ച മാർഗം.
തുക പറഞ്ഞ് ഉറപ്പിച്ച് ഇടപാടുകാർ അവരിലൂടെ അവരുടെ ബന്ധങ്ങളിലൂടെ, അവർ നൽകിയ ഫോണിലൂടെ… ..
മറ്റന്നാൾ ആശുപത്രിയിൽ പണമടയ്ക്കണം ഇന്നലെയും മിനിയാന്നുമായി നാലുപേർ… അഞ്ചാമനായ ഞാൻ കൊടുത്തതും കൂടി ആകെ അൻപതിനായിരം..!
മുപ്പതിനും പിന്നെ ആശുപത്രി ചിലവുകൾക്കും കൂടി ഇതേവഴിയുള്ളു…!!
അതിനായി മാത്രം..!
താമസം ഇരുപത്തിയഞ്ച് കിലോമീറ്റർ മാറി മലയാളികൾ ധാരാളമായി തങ്ങുന്ന ദിക്കിൽ ചേരിപ്രദേശത്തെ വാടകവീട്ടിൽ.
പേര് അഞ്ചു എന്നല്ല അനുപമ എന്നാണ്!
ഒന്നാം ക്ളാസോടെ ജീവശാസ്ത്രബിരുദം കരസ്ഥമാക്കിയിട്ട് തുടർപഠിനത്തിന് മാർഗമില്ലാതെ നിൽക്കുന്ന സമയത്താണ് അമ്മയുടെ ഈ അസുഖം..
രണ്ടും മൂന്നും മാസം കൂടുമ്പോൾ വരാറുള്ളത് പോലെ പതിനഞ്ച് ദിവസത്തെ വർക്കുമായി നാലു ദിവസം മുൻപ് ഈ മഹാ നഗരത്തിൽ വന്ന എന്റെ അക്കൌണ്ടിൽ ഇനിയിപ്പോൾ ഒരു അറുപത് കാണുമായിരിക്കും..
വർക്ക് തീരുന്നതിന് മുൻപേ പണം കുറേക്കൂടി അക്കൌണ്ടിലെത്തും.
ഞാൻ കണക്കുകൂട്ടി….
അടുത്ത് ചെന്ന് ഞാൻ കവിളുകളിൽ ചേർത്ത് പിടിച്ച് ശരീരത്തിൽ സ്പർശിക്കാതെ നെറ്റിയിൽ മൃദുവായി ചുണ്ടമർത്തി….. വാത്സല്യത്തോടെ…!!
പേടിച്ചരണ്ട മാൻപേടയുടെ വിറയലും ചൂടും ഞാൻ എന്റെ കൈകളിലറിഞ്ഞു…
നീറ്റൽ കരളിലും..!
“ആ ബാഗെടുത്ത് നീ വാ.. ആ പൊതി നിനക്കിനി വേണ്ട..ഇവിടെ ഉപേക്ഷിച്ചേര് …”
മുറി തുറന്ന് പുറത്തിറങ്ങിയ എന്റെ പിന്നാലെ അമ്പരന്ന് ഇറങ്ങിയ അവളോട് തിരിഞ്ഞ് നോക്കാതെ…
“ആ ചേച്ചിയെ വിളിച്ചു പറ ആശുപത്രിയിൽ പണമടച്ചു.ഇനിയാരെയും കണ്ടുപിടിക്കണ്ടായെന്ന്.
.ആ ഫോൺ ഓഫ് ചെയ്ത് വച്ച് പിന്നീട് തിരികെ കൊടുത്തേര്..”
അവളുടെ ബാഗിലെ അൻപതിൽ നിന്ന് നാൽപതും കൂടി വാങ്ങി ആശുപത്രിയിൽ പണമടച്ചശേഷം വരാന്തയിലൂടെ എന്റെ ഒപ്പം പുറത്തറങ്ങി വന്ന അവളെ തോളിൽ ചേർത്ത് പിടിച്ച് ഇടനാഴിയിലൂടെ നടന്നുകൊണ്ട് ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“കഴിഞ്ഞ രണ്ടു ദിവസങ്ങൾ നിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു… അങ്ങു മറന്നുകള… ഓർത്തെടുക്കാൻ പറ്റാത്ത ഏതോ ഒരു ദു:സ്വപ്നം അത്ര തന്നെ..! നിനക്ക് യാതൊന്നും സംഭവിച്ചിട്ടില്ല…!”
ഞാൻ അൽപം ബലത്തിൽ ഒന്ന് കുലുക്കി ചേർത്തുപിടിച്ചു:
“പിന്നെ…മറ്റന്നാൾ വരാൻ പറ്റിയെന്ന് വരില്ല തിരികെ പോകുന്നേന് മുൻപ് തീർച്ചയായും വരും..ഇടക്ക് ഒക്കെവിളിക്കണം..ഇതു കടമായിട്ടാ ഞാൻ തന്നത് നിനക്ക് ഒരു നല്ലജോലി കിട്ടിയിട്ട് തിരികെ തരണം ….
കണ്ണീരിൽ മുങ്ങി നിൽക്കുന്ന അവളുടെ കവിളിൽ ഒന്ന് മൃദുവായി തട്ടിയിട്ട് ഞാൻ നിറഞ്ഞ,സംതൃപ്തമായ മനസ്സോടെ നടന്നകന്നു….
പല ന്യായങ്ങളും സ്വയം പറഞ്ഞ് ന്യായീകരിച്ച് ചെയ്തുകൊണ്ടിരുന്ന വലിയ തെറ്റിനെ മനസ്സിലാക്കി തിരുത്തിയിട്ടു തന്നെ..!!..

No comments:

Post a Comment

Post Bottom Ad

Pages